
പാലക്കാട്: പാലക്കാട്ട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പാലക്കാട്, മണ്ണാർക്കാട് തച്ഛനാട്ടുകര സ്വദേശിനിയായ 38കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. പാലക്കാട് അഞ്ചു വാർഡുകൾ കണ്ടയ്ൻമെൻ്റ് സോണാക്കി. വരും മണിക്കൂറുകളിൽ ഇവരുടെ റൂട്ട്മാപ്പ് തയ്യാറാക്കും എന്നാണ് വിവരം. പാലക്കാട് കലക്ട്രേറ്റിൽ ഡിഎംഒ ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്നു