നിപ ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരം

Update: 2025-07-07 03:46 GMT
  • പാലക്കാട്: പാലക്കാട്ട് നിപ ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരം. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ ഒരു കുട്ടിക്കും മറ്റൊരാൾക്കും പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിപയാണോ എന്ന് സ്ഥിരീകരണം വന്നിട്ടില്ല.

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേര്‍ നിരീക്ഷണത്തിലാണ്. നാലുപേർ ഐസലേഷനിൽ ആണ്.

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. . ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും, രണ്ടു പേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികില്‍സയിലുള്ളത്. അഞ്ച് പേര്‍ ഐസിയു ചികില്‍സയിലുണ്ട്.

Tags: