എന്‍ഐഒഎസ് പരീക്ഷകള്‍ മാറ്റിവച്ചു

Update: 2020-07-10 18:45 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ മാനവിക വിഭവ വികസ വകുപ്പ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂള്‍(എന്‍ഐഒഎസ്) പരീക്ഷകള്‍ മാറ്റിവച്ചു. ജൂലൈ 17ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിയത്.

ജൂലൈ 10ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച് മാര്‍ച്ച് 2020 സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി പരീക്ഷകളാണ് പുതിയൊരു ഉത്തരവുണ്ടാവും വരെ മാറ്റിവച്ചത്.

എന്‍ഐഒഎസ്സിന്റെ കമ്മിറ്റി തയ്യാറാക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഫലം പ്രഖ്യാപിക്കാനാണ് പദ്ധതി. പഠിതാക്കള്‍ക്ക് അടുത്ത പൊതു പരീക്ഷകളിലോ ഇംപ്രൂവ്‌മെന്റ് പരീക്ഷകളിലോ പങ്കെടുക്കാനുള്ള അവസരം നല്‍കും. 

Tags:    

Similar News