ചക്ക വീണ് ഒമ്പതു വയസ്സുകാരി മരിച്ചു

Update: 2025-05-03 10:13 GMT

മലപ്പുറം: ചക്ക വീണ് ഒമ്പതു വയസ്സുകാരി മരിച്ചു. മലപ്പുറം കോട്ടക്കലിലാണ് ദാരുണമായ സംഭവം. ചങ്കുവെട്ടി സ്വദേശി സൈതലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്.

രാവിലെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Tags: