ഓമശ്ശേരിയില്‍ ഒമ്പതു വയസ്സുകാരന്‍ മുങ്ങിമരിച്ചു

Update: 2022-05-12 16:13 GMT

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരി മലയമ്മ താതോളത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട് ഒമ്പതു വയസ്സുകാരന്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ദില്‍ഷോയാണ് മരിച്ചത്.

കൂടെ കുളിക്കാനിറങ്ങിയ പെരിങ്ങാപുറത്ത് മുഹമ്മദ് മകന്‍ അമീനെ(8) നാട്ടുകാര്‍ രക്ഷപ്പെടുത്തി.

തൊട്ടടുത്തുണ്ടായിരുന്ന കുട്ടികളാണ് നാട്ടുകാരെ വിളിച്ചത്.