കനത്ത മഴയില്‍ വെല്ലൂരില്‍ വീട് തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു

Update: 2021-11-19 07:40 GMT

ചെന്നൈ: മഴ തുടരുന്നതിനിടയില്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്ന് ദുരന്തവാര്‍ത്ത. വെല്ലൂരിലെ പേരാമ്പേട്ടില്‍ ഒരു വീടിന്റെ ഭിത്തി തകര്‍ന്ന് ഉറങ്ങിക്കിടന്നിരുന്ന ഒമ്പത് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. ഒരു വീടിനകത്ത്് കിടന്നുറങ്ങുന്നതിനിടയില്‍ അയല്‍ വീടിന്റെ ഭിത്തി തര്‍ന്നുവീഴുകയായിരുന്നു. ഒരേ വീട്ടില്‍ പതിനെട്ടോളം പേരാണ് ഉറങ്ങിക്കിടന്നിരുന്നത്.

സംഭവത്തില്‍ ഒമ്പത് പേരും തല്‍ക്ഷണം മരിച്ചു. അത്ര തന്നെ പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന മുഖ്യമന്ത്രി സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.