ഫിറോസ്പൂരില്‍ പിക്കപ്പ് വാന്‍ ലോറിയിലിടിച്ച് ഒമ്പത് മരണം

Update: 2025-01-31 11:26 GMT

ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ പിക്കപ്പ് വാന്‍ ലോറിയിലിടിച്ച് അപകടം. അപകടത്തില്‍ ഒമ്പതുപേര്‍ക്ക് ദാരുണാന്ത്യം. ഫിറോസ്പൂരില്‍ ഗോലുകാമോറിലാണ് അപകടം. പിക്കപ്പ് വാനും എതിര്‍ദിശയില്‍ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

കനത്ത മൂടല്‍മഞ്ഞ് കാരണം ജലാലാബാദിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: