നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ നിലപാട് നാളെ പ്രഖ്യാപിക്കും. ബംഗളൂരുവില്‍ ചേരുന്ന ദേശീയ സെക്രട്ടറേറ്റിലായിരിക്കും തീരുമാനം. ശേഷം 29ാം തീയതി ഇതു സംബന്ധിച്ച പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് നടത്തും.
തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കേണ്ടെന്നും ഒറ്റക്കു മല്‍സരിക്കണമെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയായെങ്കിലും പിന്നീട് ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ എസ്ഡിപിഐ 4751ഉം, 2021ല്‍ 3281ഉം വോട്ടുകള്‍ നേടിയിരുന്നു. അതേസമയം, സംസ്ഥാന-ദേശീയ വിഷയങ്ങള്‍ പരിഗണിച്ച് തിരഞ്ഞടുപ്പ് സംബന്ധിച്ച് ഉചിതമായ തീരുമാനം നേതാക്കള്‍ എടുക്കുമെന്ന് എസ്ഡിപിഐ അറിയിച്ചു.