നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; ആര്യാടന്‍ ഷൗക്കത്ത് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

Update: 2025-05-27 06:06 GMT

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. പി വി പ്രകാശിന്റെ സ്മൃതി മണ്ഡപത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. അന്‍വറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്റെ നേതാക്കള്‍ യുക്തവും സുവ്യക്തവുമായ മറുപടി നല്‍കും എന്ന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

എഐസിസിയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെ പേര് പ്രഖ്യാപിച്ചത്. നേരത്തെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെ സ്ഥാനാര്‍ഥിയായി ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാന്‍ഡിനു കൈമാറിയിരുന്നു. പി വി അന്‍വറിന്റെ സമ്മര്‍ദത്തിനു വഴങ്ങി ഷൗക്കത്തിനെ മാറ്റേണ്ടതില്ലെന്നായിരുന്നു കെപിസിസിയുടെ തീരുമാനം. തുടര്‍ന്ന് ഷൗക്കത്തിന്റെ പേര് കെപിസിസി എഐസിസിക്ക് കൈമാറുകയായിരുന്നു. ഷൗക്കത്ത് ജയസാധ്യതയുള്ള നേതാവല്ല എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.

Tags: