സെഡര്‍ റാപിഡ്: യുഎസ്സ് അയോവയില്‍ സെഡര്‍ റാപിഡ് നൈറ്റ് ക്ലബ്ബില്‍ വെടിവയ്പ്. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ക്ലബ്ബിന്റെ ലോഞ്ചിലാണ് വെടിവയ്പ്‌നടന്നത്. സുരക്ഷാസേന പെട്ടെന്നു തന്നെ ഇടപെട്ടതിനാല്‍ കൂടുതല്‍ മരണങ്ങള്‍ ഒഴിവായി. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒന്നില്‍കൂടുതല്‍ പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പേലിസ് വെളിപ്പെടുത്തിയിട്ടില്ല.
പരിക്കേറ്റവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വെടിവയ്പിനെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് ക്ലബ് ഉടമ പറഞ്ഞു.