കൊവിഡ് രണ്ടാം തരംഗം; പഞ്ചാബില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി

Update: 2020-11-25 10:20 GMT
അമൃത്‌സര്‍: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കുമിടയില്‍, കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഉള്‍പ്പെടെ നിരവധി പുതിയ നിയന്ത്രണങ്ങള്‍ക്ക് ഉത്തരവിട്ടതായി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ 15 വരെയാണ് നിയന്ത്രണമുള്ളത്.


ഈ നിയന്ത്രണം എല്ലാ നഗരങ്ങളിലും ബാധകമായിരിക്കും. രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും. പിഴശിക്ഷ സര്‍ക്കാര്‍ ഇരട്ടിയാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പിഴശിക്ഷ ആയിരം രൂപയായാണ് ഉയര്‍ത്തിയത്.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വിവാഹ വേദികള്‍ രാത്രി 9.30 ന് അടച്ചുപൂട്ടുമെന്ന് സിംഗ് പറഞ്ഞു. ഇതോടെ, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗ വ ്, മധ്യപ്രദേശ് എന്നിവയ്ക്ക് ശേഷം പുതിയ അണുബാധ വര്‍ദ്ധിച്ചതിനാല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ആറാമത്തെ സംസ്ഥാനമായി പഞ്ചാബ് മാറി.




Similar News