അസമില്‍ രാത്രികാല കര്‍ഫ്യൂ; പുതുവല്‍സര ദിനാഘോഷങ്ങള്‍ക്ക് നിയന്ത്രണമില്ല

Update: 2021-12-25 13:13 GMT

ഗുവാഹത്തി: കൊവിഡ് ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അസമില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11.30 മുതല്‍ 6 മണിവരെയാണ് നിയന്ത്രണം. അസമിനു പുറമെ നിരവധി സംസ്ഥാനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസംബര്‍ 26 മുതലായിരിക്കും നിയന്ത്രണം നിലവില്‍ വരിക. ഡിസംബര്‍ 31 വരെയാണ് ഇപ്പോള്‍ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുളളത്.

അതേസമയം ഡിസംബര്‍ 31ലെ പുതുവല്‍സര ദിനാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. പുതിയ ഉത്തരവനുസരിച്ച് ഭക്ഷ്യവസ്തു വില്‍ക്കുന്ന കടകള്‍, ഡയറി, പാല്‍ബൂത്തുകള്‍, ഹോട്ടലുകള്‍, മറ്റ് കടകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. 

Tags: