ട്വിറ്റര്‍ നിരോധനം നീക്കിയതായി നൈജീരിയന്‍ പ്രസിഡന്റ്

Update: 2021-10-02 08:50 GMT

അബൂജ: നൈജീരിയന്‍ സര്‍ക്കാര്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കം ചെയ്യുന്നു. പ്രസിഡന്റ് മുഹമ്മദു ബുരാരിയാണ് നിരോധനം നീക്കിയതായി പ്രഖ്യാപിച്ചത്.

നിരോധനം നീക്കം ചെയ്തതായും സര്‍ക്കാരിന്റെ നയങ്ങളും ആവശ്യങ്ങളുമായി യോജിച്ചുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ 61ാം സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസ്താവനയിലാണ് ട്വിറ്റര്‍ നിരോധനം നീക്കിയ വിവരം അറിയിച്ചത്. ചൈനീസ് മാധ്യമമായ സിന്‍ഹുവയാണ്  വാര്‍ത്ത പുറത്തുവിട്ടത്.

നിരോധനം സംബന്ധിച്ച് ട്വിറ്ററും സര്‍ക്കാര്‍ പ്രതിനിധികളും പരസ്പര ധാരണയിലെത്തിയിട്ടുണ്ട്.

നൈജീരിയയുടെ ദേശീയ സുരക്ഷ ഉയര്‍ത്തിപ്പിടിക്കുക, ശരിയായ രീതിയില്‍ നികുതി നല്‍കുക, പ്രാദേശികമായ ഉള്ളടക്കം കൂടുതലായി ഉള്‍പ്പെടുത്തുക, രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തുക തുടങ്ങിയവയാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ച നിബന്ധനകള്‍.

പ്രസിഡന്റിന്റെ ഒരു ട്വീറ്റ് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദമാണ് ട്വിറ്റര്‍ നിരോധനത്തിലേക്ക് നീങ്ങിയത്. രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് അവരുടെ ഭാഷയില്‍ മറുപടി നല്‍കുമെന്നായിരുന്നു ട്വീറ്റ്. 

Tags: