തൃശൂര്‍: മുറ്റിച്ചൂര്‍ നിധില്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ധനേഷ്, പ്രജിത്ത് എന്നിവരാണ് പിടിയിലായത്. പൊള്ളാച്ചിയില്‍ നിന്നും കൊച്ചിയിലേക്ക് പോകവേ തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്.
ഈ വര്‍ഷം ആദ്യം ധനേഷിന് നേരം വധശ്രമം നടന്നിരുന്നു. ഇതില്‍ നിധിലിന് പങ്കുണ്ടെന്നാണ് ധനേഷ് കരുതുന്നതെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാ സംഘത്തലവനും വട്ടപ്പലിശക്കാരനുമാണ് ധനേഷ്. ഇയാളുടെ സംഘത്തില്‍പ്പെട്ടയാളാണ് പ്രജിത്ത്. കൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെങ്കിലും കൊലയ്ക്ക് പ്രേരിപ്പിച്ചതും സഹായങ്ങള്‍ നല്‍കിയതും ഇവരാണ്.
ഒളിത്താവളം മാറാനുള്ള ശ്രമത്തിനിടെയാണ് സംഘം പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ശനിയാഴ്ചയാണ് അന്തിക്കാട് വച്ച് നിധില്‍ കൊല്ലപ്പെട്ടത്.