സിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ

Update: 2023-09-23 12:20 GMT

ഡല്‍ഹി: സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പട്വന്ത് സിങ് പന്നുവിനെതിരെ നടപടിയുമായി ദേശീയ അന്വേഷണ ഏജന്‍സി . ചണ്ഡീഗഡിലെ ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. പലയിടങ്ങളിലും എന്‍ഐഎ പരിശോധന തുടരുന്നു. അമേരിക്കയില്‍ വച്ചാണ് പന്നു സിഖ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടന രൂപീകരിച്ചത്. 2020 ല്‍ പന്നുവിനെ കേന്ദ്ര സര്‍ക്കാര്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇയാളുടെ സംഘടനയെ നിരോധിക്കുകയും ചെയ്തിരുന്നു. അമൃത്സറിലെയും ചണ്ഡീഗഡിലെയും വീടും കൃഷിയിടങ്ങളുമാണ് എന്‍ഐഎ കണ്ടുകെട്ടിയത്.


Tags: