ക്രൈസ്റ്റ്ചര്‍ച്ച് മസ്ജിദിലെ വെടിവയ്പ്: ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രിയെത്തിയത് ഹിജാബ് അണിഞ്ഞ്

ബന്ധുക്കളെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ആക്രമണം നടത്തിയ ബ്രെണ്ടന്‍ ടെറന്റിനെതിരേ കൊലക്കേസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തതായി കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ അറിയിച്ചു.

Update: 2019-03-16 09:43 GMT

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ മസ്ജിദില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ നേരിട്ടെത്തി. ഹിജാബ് ധരിച്ചാണ് അവര്‍ ബന്ധുക്കളെ സന്ദര്‍ശിച്ചത്. ബന്ധുക്കളെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ആക്രമണം നടത്തിയ ബ്രെണ്ടന്‍ ടെറന്റിനെതിരേ കൊലക്കേസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തതായി കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ അറിയിച്ചു.

ഇയാള്‍ക്കെതിരെ തീവ്രവാദ വകുപ്പുകളും ചുമത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് തോക്ക് വാങ്ങാനുള്ള നിയമത്തില്‍ ഭേദഗതി വരുത്തും. ആക്രമണം നടത്തിയ ബ്രെണ്ടന്‍ ടാറന്റിന് ക്യാറ്റഗറി എ ലൈസന്‍സുണ്ടായിരുന്നുവെന്നും ഇത് ഉപയോഗിച്ച് ഇയാള്‍ അഞ്ച് തോക്കുകള്‍ വാങ്ങിയിരുന്നതായും ജസീന്ത പറഞ്ഞു.

അക്രമിയും ഇയാളുടെ കൂട്ടാളികളെന്നു സംശയിക്കുന്നവരും രഹസ്യന്വേഷണ വിഭാഗത്തിന്റെ കീഴില്‍ ഉണ്ടായിരുന്നില്ലെന്ന് ജസീന്ത പറഞ്ഞു. ആക്രമണം നടന്നതിനു ശേഷം ഇത് രണ്ടാം തവണയാണ് ജസീന്ത വാര്‍ത്താസമ്മേളനം നടത്തിയത്. അതേസമയം, പ്രതിയായ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റിനെ കോടതിയില്‍ ഹാജരാക്കി. ഏപ്രില്‍ അഞ്ചുവരെ റിമാന്‍ഡ് ചെയ്തു. ആസ്‌ത്രേലിയന്‍ പൗരനായ അക്രമി വെടിവയ്പിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു. സംഭവത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

Tags:    

Similar News