സോഷ്യല്‍ ഫോറം പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു
കലണ്ടര്‍ എസ്.ഡി.പി ഐ സംസ്ഥാന അധ്യക്ഷന്‍ പി. അബ്ദുല്‍മജീദ് ഫൈസിയാണു പ്രകാശനം ചെയ്തത്.
ഖഫ്ജി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖഫ്ജി ബ്ലോക്ക് കമ്മിറ്റി 2020 ലെ പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി. ഗോള്‍ഡന്‍ കോസ്റ്റ് & ഫൈസല്‍ അഹ്മദ് സാലിഹ് അല്‍ റുബയ്യയുമായി സഹകരിച്ച് തയ്യാറാക്കിയ കലണ്ടര്‍ എസ്.ഡി.പി ഐ സംസ്ഥാന അധ്യക്ഷന്‍ പി. അബ്ദുല്‍മജീദ് ഫൈസിയാണു പ്രകാശനം ചെയ്തത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖഫ്ജി ബ്ലോക്ക് പ്രസിഡണ്ട് ഹനീഫ കൂവപ്പാടി, ബ്ലോക്ക് സെക്രട്ടറി ശിഹാബ് വണ്ടൂര്‍, റഫീഖ് കുറിഞ്ചിലക്കാട് , ജംഷീര്‍, ബഷീര്‍ ,സൈദലവി, റാഫി സംബന്ധിച്ചു.