സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ചു
ചേർത്തല: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഇന്ന് രാവിലെയാണ് ചേർത്തല പുതിയകാവ് ശാസ്തംങ്കൽ ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 13 കാരനായ അഭിജിത്ത് മുങ്ങിമരിച്ചത്. കണ്ടമംഗലം എച്ച് എസ് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്ത്.