തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന അനധികൃത സ്പാ ബിജെപി നേതാവിൻ്റേത്

Update: 2026-02-12 08:33 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി പ്രവർത്തിപ്പിച്ച സ്‌പാ ബി ജെപി നേതാവിൻ്റേത്. സംഭവത്തിൽ ബിജെപി നേതാവിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. സ്‌പായുടെ ലൈസൻസ് ബിജെപി നേതാവിന്റെ പിതാവിന്റെ പേരിലെന്ന വിവരത്തെതുടർന്ന് പാർട്ടിയുടെ പേര് ഉൾപ്പെടുത്തി സൈബർ ഇടങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് നേതൃത്വം വിശദീകരണം തേടിയത്.

ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം പി ഷൈൻ ലാലിന്റെ പിതാവ് പാങ്ങോട് സ്വദേശി എസ് മനോഹരന്റെ പേരിലാണ് സ്പായുടെ ലൈസൻസ്. എന്നാൽ പിതാവിന്റെ പേരിലാണ് ലൈസൻസെങ്കിലും മറ്റൊരാൾക്ക് സ്ഥാപനം മാസങ്ങൾക്കുമുൻപ് കൈമാറിയിരുന്നതായി ഷൈൻ ലാൽ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ പാർട്ടി തന്നോട് ഒദ്യാേഗിക വിശദീകരണമൊന്നും തേടിയിട്ടില്ലെന്നും സോഷ്യൽ മീഡിയയിലെ പ്രചാരണം അറിഞ്ഞില്ലെന്നും ഷൈൻ പറഞ്ഞു.

Tags: