ന്യൂഡൽഹി: ഭൂട്ടാനിലെ വെള്ളപ്പൊക്കത്തിൽപ്പെട്ടവരുടെ രക്ഷക്ക് ഇന്ത്യൻ സൈന്യത്തെ അയച്ചു. ഭൂട്ടാനിലെ അമോച്ചു നദിയിൽ പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനാണ് ഒരു സംഘം ഇന്ത്യൻ സൈന്യം ഹെലികോപ്റ്ററുകളുമായി ഭൂട്ടാനിലെത്തിയത്.ഇന്ന് പുലർച്ചെയാണ് അമോച്ചുവിൽ വെള്ളപ്പൊക്കം ഉണ്ടായത്.
പ്രദേശത്ത് കുടുങ്ങിയ നിരവധി പേരെ സൈന്യം രക്ഷപ്പെടുത്തി. പലരും വെള്ളത്താൽ ചുറ്റപ്പെട്ട് എങ്ങോട്ടും പോകാനാവാത്ത വിധം കുടുങ്ങി കിടക്കുകയായിരുന്നു എന്നാണ് റിപോർട്ടുകൾ.