കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ ആസ്തികള്‍ മരവിപ്പിച്ചു

Update: 2021-11-22 03:50 GMT

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ആറു പ്രതികളുടെ ആസ്തികള്‍ മരവിപ്പിച്ചു. തട്ടിപ്പില്‍ നേരിട്ട് പങ്കാളികളായവരുടെ ആസ്തികളാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, സൂപ്പര്‍മാര്‍ക്കറ്റ് അക്കൗണ്ടന്റ് ആയിരുന്ന റെജി അനില്‍, കമ്മീഷന്‍ ഏജന്റ് ബിജോയ്, ഇടനിലക്കാരന്‍ പി.പി കിരണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.