ഫെലോഷിപ്പ്, അവാര്‍ഡ്, എന്‍ഡോവ്‌മെന്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Update: 2021-09-28 01:06 GMT

തൃശൂര്‍: കേരളകലാമണ്ഡലം നല്‍കിവരുന്ന ഫെലോഷിപ്പ്, അവാര്‍ഡ് എന്‍ഡോവ്‌മെന്റുകള്‍ക്ക് നാമനിര്‍ദ്ദേശം ക്ഷണിച്ചു. ക്ലാസിക്കല്‍ കലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച രണ്ട് കലാകാരന്‍ /കലാകാരി എന്നിവര്‍ക്ക് സമ്മാനിക്കുന്നതാണ് ഫെലോഷിപ്പ്. കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, ചുട്ടി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളല്‍, കര്‍ണാടകസംഗീതം, മൃദംഗം, നട്ടുവാങ്കം, പഞ്ചവാദ്യം, കലാ ഗ്രന്ഥം, ഡോക്യുമെന്ററി, സമഗ്ര സംഭാവന പുരസ്‌കാരം, യുവ പ്രതിഭ അവാര്‍ഡ്, മുകുന്ദ രാജ സ്മൃതി പുരസ്‌കാരം എന്നിവയാണ് അവാര്‍ഡുകള്‍. കലാ രത്‌നം, ഡോ. വി എസ് ശര്‍മ എന്‍ഡോവ്‌മെന്റ്, പൈങ്കുളം രാമചാക്യാര്‍ പുരസ്‌കാരം, വടക്കന്‍ കണ്ണന്‍ നായര്‍ പുരസ്‌കാരം, ദിവാകരന്‍ നായര്‍ സ്മാരക സൗഗന്ധിക പുരസ്‌കാരം, ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്‌മെന്റ് എന്നിവയാണ് എന്‍ഡോവ്‌മെന്റുകളുടെ പട്ടിക. കലാകാരന്മാര്‍, സഹൃദയര്‍, സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷകള്‍ ഒക്ടോബര്‍ 10ന് വൈകിട്ട് അഞ്ച് മണിക്കകം രജിസ്ട്രാര്‍, കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല, ചെറുതുരുത്തി, തൃശൂര്‍679531 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം. നിയമാവലി സംബന്ധിച്ച വിവരങ്ങള്‍ www.kalamandalam.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Similar News