കണ്ണൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനെടുക്കി; ഭാര്യ ഗുരുതര നിലയില്‍
കണ്ണൂര്‍: എരുവേശിയില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനെടുക്കി. എട്ട് മാസം പ്രായമുള്ള ധ്യാന്‍ ദേവാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ ഭാര്യയുടെ നില അതീവഗുരുതമാണ്. ഭാര്യയെയും കുഞ്ഞിനെയും വെട്ടിയ ശേഷം എരുവശേരി സ്വദേശി സതീശന്‍ (31) ആണ് ജീവനൊടുക്കിയത്. ഗുരുതര പരിക്കോടെ ഭാര്യ അഞ്ജുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സതീശന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം.