ന്യൂഡല്‍ഹി: എഐസിസി നേതൃമാറ്റം ഉടന്‍ ഉണ്ടാവണമെന്ന് ശശി തരൂര്‍ എംപി. അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ പുതിയ നേതൃത്വം ഉടന്‍ ഉണ്ടാകണം. അത് കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് കൂടുതല്‍ ഊര്‍ജം പകരുമെന്നും ശശി തരൂര്‍ പറഞ്ഞു.
സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷെ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം നേതാക്കള്‍ക്ക് ഇടയില്‍ ഉണ്ട്. രാഹുല്‍ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നെങ്കില്‍ ഉടന്‍ ഉണ്ടാകണം. അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചു വരണമെങ്കില്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ അഴിച്ചുപണികള്‍ ആവശ്യമാണെന്നും ശശി തരൂര്‍ മൂവാറ്റുപുഴയില്‍ പറഞ്ഞു.