'ഹരിത' പരാതിയില്‍ നടപടിയുണ്ടായില്ല; എംഎസ്എഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റ് ഭാരവാഹികള്‍ രാജിവച്ചു
കോഴിക്കോട്: ഹരിത ഭാരവാഹികള്‍ മുസ് ലിം ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഭാരവാഹികള്‍ രാജിവച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ ഹരിത സംസ്ഥാന ഭാരവാഹികളുടെ ന്യായമായ പരാതിയില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ കാംപസിലെ വിദ്യാര്‍ഥികളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി എംഎസ്എഫ് യൂനിവേഴ്‌സിറ്റി ഭാരവാഹികള്‍ അറിയിച്ചു. എംഎസ്എഫിന്റെ സംസ്ഥാന നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമുള്ളതിനാല്‍ എംഎസ്എഫ് കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് കമ്മിറ്റിയിലെ മുഴുവന്‍ ഭാരവാഹികളും രാജിവക്കുന്നതായും പ്രസിഡന്റ് അഡ്വ. വി അനസ്, ജനറല്‍ സെക്രട്ടറി കെ സി അസറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.
