ന്യൂസ് 18 കേരള ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍ ഫക്കീര്‍ മുഹമ്മദ് രാജ അന്തരിച്ചു

Update: 2021-05-22 09:31 GMT

ആലുവ: ന്യൂസ് 18 കേരള ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍ ഫക്കീര്‍ മുഹമ്മദ് രാജ(47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സയിലായിരുന്നു. ആലുവ തോട്ടയ്ക്കാട്ടുകര ആറ്റിന്‍ കര മൊയ്ദീന്റെ മകനാണ്.

ഭാര്യ ഷഹ്ന: മക്കള്‍: നെഹാന്‍, നെഹ്ല, നെയ്ഹ.

സംസ്‌കാരം ഇന്ന് രാത്രി 9.30ന് തോട്ടയ്ക്കാട്ടുകാര ജുമാ മസ്ജിദില്‍. ഡിസ്‌കവറി, ഇഎസ്പിഎന്‍ ചാനലുകളുടെ വിതരണക്കാരായ കേബിള്‍ സോണിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

ഡെന്‍, ടൈംസ് നെറ്റ് വര്‍ക്ക്, മീഡിയാ വണ്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. മൂന്നു വര്‍ഷമായി ന്യൂസ് 18ന്റെ ഡിസ്ട്രിബ്യൂഷന്‍ മാനേജരാണ്. 

Tags: