ജാമിഅ: ജൂനിയര്‍ കോളജ് കോര്‍ഡിനേഷന്‍ ഹയര്‍ സെക്കണ്ടറി പ്രവേശന പരീക്ഷ നാളെ

Update: 2021-07-24 15:37 GMT

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ: നൂരിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളജുകളിലെ ഹയര്‍ സെക്കണ്ടറി സ്ഥാപനങ്ങളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയും അഭിമുഖവും നാളെ 10 മണിക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ നടക്കും.

കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും കര്‍ണാടകയിലെ ദക്ഷിണ കന്നട, കൂര്‍ഗ് ജില്ലകളിലുമായി 20 സ്ഥാപനങ്ങളിലേക്കാണ് ഈ അധ്യയന വര്‍ഷം പ്രവേശനം നല്‍കപ്പെടുന്നത്.

ഈ വര്‍ഷം എസ്എസ്എല്‍സി തുടര്‍പഠന യോഗ്യത നേടുകയും മദ്‌റസ ഏഴാം ക്ലാസോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്കുമാണ് ഈ വിഭാഗത്തിലേക്ക് പ്രവേശനം നല്‍കുന്നത്. പ്രവേശന പരീക്ഷാഫലം 28ന് പ്രസിദ്ധീകരിക്കുന്നതാണ്. അറുപതിലധികം ജൂനിയര്‍ കോളേജുകളിലായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ നിലവില്‍ ജാമിഅ: ജൂനിയര്‍ കോളജുകളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. നിലവില്‍ അപേക്ഷിക്കാത്തവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടായിരിക്കും.

Similar News