വയോധികയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

Update: 2021-06-21 04:21 GMT

കുറ്റിപ്പുറം : കുറ്റിപ്പുറം പഞ്ചായത്ത്‌ നടുവട്ടം വെള്ളാറമ്പിലെ കുഞ്ഞിപ്പാത്തുമ്മയെ(62) കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നടുവട്ടം വെള്ളാറമ്പ് സ്വദേശിയായ ചീരൻകുളങ്ങര മുഹമ്മദ്‌ ഷാഫിയാണ്(34) അറസ്റ്റിലായത്.

വളാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ പി എം ഷമീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കൊലയാളി മദ്യലഹരിയിലായിരുന്ന പ്രതി മോഷണശ്രമത്തിനിടെയാണ് കൊല നടത്തിയത്. തന്ത്രപരമായ നീക്കത്തിലൂടെ, കൃത്യം നടത്തി 48 മണിക്കൂറിനകം പോലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു.ഇന്ന് പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്‌ഥലത്തു കൊണ്ടുവരും.