എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സിദ്ദീഖ് കാപ്പന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി

Update: 2021-06-18 17:29 GMT

മലപ്പുറം: യുപി പോലിസ് അന്യായമായി തടങ്കലില്‍ വച്ചിട്ടുള്ള മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഉമ്മ കദീജ കുട്ടിയുടെ നിര്യാണത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അനുശോചിച്ചു. വേങ്ങര പൂച്ചോലമാട്  ഉള്ള സിദ്ദീഖ് കാപ്പനെ വീട്ടിലെത്തി മയ്യത്ത് നമസ്‌കാരത്തിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുത്താണ് നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തിയത്. പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം,സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എം ലത്തീഫ് എന്നിവരാണ് വീട്ടിലെത്തി അനുശോചനം അറിയിക്കുകയും ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തത്.