ഓൺലൈൻ പഠനം മുടങ്ങി; സഹായഹസ്തവുമായി പോപ്പുലർ ഫ്രണ്ട്

Update: 2021-06-10 12:35 GMT

ബാലരാമപുരം: മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ ബാലരാമപുരം പരുത്തിച്ചൽകോണം, കുളത്തിൽ വീട്ടിൽ അമീർ ,ഷെമീന ദമ്പതികളുടെ ഇരട്ട കുട്ടികളായ അജ്ന, അഫ്സാന എന്നിവർക്കാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ബാലരാമപുരം ഏര്യാകമ്മിറ്റി ഫോൺ വാങ്ങി നല്കിയത്.

പുതിയ ടേമിലെ ഓൺലൈൻ പഠനം തുടങ്ങിയിട്ടും അജ്ന, അഫ്സാന എന്നീ കുട്ടികൾ ക്ലാസ്സിൽ പങ്കെടുക്കാത്തതിന്റെ കാരണം അന്വേഷിച്ച സ്കൂൾ അധികൃതരോടാണ് തങ്ങളുടെ നിസ്സഹായവസ്ഥ രക്ഷിതാക്കൾ ബോധിപ്പിച്ചത്. ബാലരാമപുരം ഹൈസ്കൂളിൽ ഒൻമ്പതാം തരം വിദ്യാർത്ഥികളാണ് ഇരുവരും.

പെയിന്റിംഗ് പണിക്കിടെ സംഭവിച്ച വീഴ്ചയിൽ കൈക്കുണ്ടായ പൊട്ടലും, ശാരീരികമായ മറ്റു ബുദ്ധിമുട്ടുകളാലും ജോലിക്ക് പോകുവാൻ കഴിയാത്ത അവസ്ഥയിലാണ് പിതാവ് അമീർ . മാതാവ് ഷെമീന സമീപത്തെ സ്ഥാപനത്തിൽ ജോലി ചെയ്താണ് വീട്ടുകാര്യങ്ങൾ നടത്തി പോന്നത്. എന്നാൽ ലോക്ക്ഡൗൺ കാരണം ജോലി നഷ്ടപ്പെട്ട ഷെമീനയും, രോഗിയായ ഭർത്താവ് അമീറും പെൺ മക്കളുടെ വിദ്യാഭ്യാസ മുൾപ്പെടെയുള്ള ദൈനംദിന ചിലവുകളെ ഓർത്ത് പകച്ചു നില്ക്കുകയാണ്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നെയ്യാറ്റിൻകര ഡിവിഷൻ പ്രസിഡന്റ് എ.ആർ. അനസ്, ബാലരാമപുരം ഏര്യാ സെക്രട്ടറി അഷ്ക്കർ, ഏര്യാകമ്മിറ്റി അംഗം പീരു മുഹമ്മദ്, എസ് ഡി പി ഐ പഞ്ചായത്ത് പ്രസിഡന്റ് ഷെഫീഖ്, ജനറൽ സെക്രട്ടറി നൂർ മഹമ്മദ്, ക്യാംപസ് ഫ്രണ്ട് നെയ്യാറ്റിൻകര ഏര്യാകമ്മിറ്റി അംഗം നൂറുൽ അമീൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ ടൗൺ വാർഡ് മെമ്പർ സക്കീർ ഹുസൈൻ കുട്ടികൾക്ക് മൊബൈൽ ഫോൺ സമ്മാനിച്ചു.

Similar News