അരീക്കോട്: ഊര്‍ങ്ങാട്ടീരി ഈസ്റ്റ് വടക്കുംമുറിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട വയലില്‍ കെട്ടിടം നിര്‍മ്മിച്ചത് വില്ലേജ്, പഞ്ചായത്ത് ഓഫിസര്‍മാരുടെ ഒത്താശയോടെയെന്ന് വയല്‍സംരക്ഷണസമിതി. വയലില്‍നിന്ന് ഒന്നരമീറ്റര്‍ ഉയരത്തില്‍ ഇരുമ്പ് പില്ലറില്‍ ഉയര്‍ത്തി നിര്‍മ്മിച്ചെടുത്ത സ്ഥാപനത്തിന് രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് അനുമതി വാങ്ങിയെടുത്തത് എന്നാണ് വയല്‍ സംരക്ഷണ സമിതിയുടെ ആരോപണം. ഇതിന്റെ തുടര്‍ച്ചയെന്നവണ്ണം ഈ ഭാഗങ്ങളിലെ വയലുകള്‍മണ്ണിട്ട് നികത്താനുള്ള നീക്കം വ്യാപകമായിട്ടുണ്ട്.
തണ്ണിര്‍തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെട്ട വയലില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതിയില്ല എന്നിരിക്കെ നിയമം ലംഘിച്ചുകൊണ്ടാണ് പഞ്ചായത്ത് കെട്ടിടനമ്പര്‍ നല്‍കിയത്. വില്ലേജ് ഓഫിസറുടെ ഒത്താശയോടെ നടത്തിയ നിര്‍മ്മാണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതികള്‍ വകുപ്പ് തലങ്ങളില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. സമാന രീതിയില്‍ മുമ്പും ഊര്‍ങ്ങാട്ടിരിയില്‍ വയല്‍ മണ്ണിട്ട്‌നികത്തിയത് പത്രവാര്‍ത്തയെ തുടര്‍ന്ന് ഏറനാട് തഹസില്‍ദാര്‍ അന്വേഷണം നടത്തി തുടര്‍ നടപ്പടിയെടുത്തിരുന്നു.