ദാറുസ്സുന്ന: മിഅ്‌റാജ് സംഗമം സമാപിച്ചു

Update: 2021-03-09 17:48 GMT

മഞ്ചേരി: ഈ അത്ഭുത പ്രപഞ്ചം അനാഥമാണെന്ന അയുക്തിക നിലപാട് വച്ചുപുലര്‍ത്തുന്ന യുക്തിവാദികള്‍ മഹാ പ്രപഞ്ചം സനാഥമാണെന്ന മതനിലപാടിനെയാണു ചോദ്യം ചെയ്യേണ്ടതും യുക്തിസഹമല്ലെന്നു തെളിയിക്കേണ്ടതെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി. ദാറുസ്സുന്ന ഇസ്‌ലാമിക കേന്ദ്രത്തില്‍ നടന്ന മിഅ്‌റാജ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത വിമര്‍ശനത്തിന്റെ പേരില്‍ വേദങ്ങളെയും പ്രവാചകന്‍മാരേയും പരിഹസിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് ബഹുസ്വര സമൂഹത്തില്‍ അനുചിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാണക്കാട് സയ്യിദ് മുബശ്ശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന ഖദ്മുല്‍ ഖുര്‍ആനിന്ന് ദാറുസ്സുന്ന മാനേജര്‍ ഇ കെ അബ്ദുറശീദ് മുഈനി നേതൃത്വം നല്‍കി. സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മിഅ്‌റാജ് സംഗമം എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. സയ്യിദ് യഅ്ഖൂബ് തങ്ങള്‍ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. സമകാലിക വെല്ലുവിളികള്‍, ഇസ്‌ലാമിന്റെ യുക്തി ഭദ്രത, ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം റശീദലി വഹബി എടക്കര, സി എം അശ്‌റഫ് ബാഖവി എം ഡി ഒടിയപ്പാറ, ഒ പി മുജീബ് വഹബി നദാപുരം എന്നിവര്‍ വിഷയമവതരിപ്പിച്ചു.

ഇസ്‌ലാമിക ദഅവാ ഫാക്കല്‍റ്റി നേതൃ കാംപയിന്‍ കേന്ദ്ര സമിതി കണ്‍വീനര്‍ പി അലി അക്ബര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എ എന്‍ സിറാജുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. വൈകിട്ട് നടന്ന ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയായിരുന്ന പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഖയ്യും ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എ നജീബ് മൗലവി അധ്യക്ഷത വഹിച്ചു. കെ എ സമദ് മൗലവി മണ്ണാര്‍മല, ഇ എം അബൂബക്കര്‍ മൗലവി ചെരക്കാപ്പറമ്പ്, വീരമംഗലം സിറാജ് മൗലവി, അലി അക്ബര്‍ മൗലവി ഉദിരംപ്പൊയില്‍, ഇ പി അശ്‌റഫ് ബാഖവി, മാപ്പിള കവി എം എച്ച് വെള്ളുവങ്ങാട്, എസ് അലി മൗലവി, എന്‍ കെ അബ്ദു നാസര്‍ വഹബി കടൂപ്പുറം, സി ബി ബഷീര്‍ വഹബി അടിമാലി, സയ്യിദ് ശൗഖത്തലി തങ്ങള്‍, സ്വദഖത്തുല്ല മൗലവി കാടമ്പുഴ, കെ പി അബൂ ഹനീഫ മുഈനി, സ്വദഖത്തുല്ല മുഈനി, യു ജഅ്ഫറലി വഹബി എന്നിവര്‍ സംസാരിച്ചു.