നിയമസഭാ തിരഞ്ഞെടുപ്പ് : തൃശൂരില്‍ കേന്ദ്ര സേന സ്ഥിതിഗതികള്‍ വിലയിരുത്തി

Update: 2021-03-05 16:32 GMT

തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ക്രമസമാധാന സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്ര സായുധ സേന ജില്ലയിലെത്തി. സശസ്ത്ര സീമാ ബല്‍ ഡിഐജി രാജീവ് റാണ ജില്ലാ കലക്ടര്‍ എസ് ഷാനവാസുമായി കൂടിക്കാഴ്ച്ച നടത്തി.

സംസ്ഥാനത്ത് കേന്ദ്രസേന സശസ്ത്ര സീമാ ബല്‍ 5 കമ്പനികളെ വിന്യസിച്ചതില്‍ 2 കമ്പനികളാണ് തൃശൂരില്‍ എത്തിയത്. ഒരു കമ്പനിയില്‍ 90 പേരാണ് ഉള്ളത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് തൃശൂരില്‍ തിരഞ്ഞെടുപ്പ് ക്രമസമാധാനപരമായാണ് നടക്കാറുള്ളതെന്ന് കലക്ടര്‍ പറഞ്ഞു.

സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടാല്‍ കൂടുതല്‍ കേന്ദ്രസേനയെ എത്തിക്കാമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കള്‍ ജില്ലയില്‍ വരുന്നതിനാല്‍ ക്രമസമാധാനം നിലനിര്‍ത്തണമെന്നും രാജീവ് റാണ പറഞ്ഞു.