കോഴിക്കോട് ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

Update: 2020-12-25 03:07 GMT

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പി സി ഇബ്രാഹിമിന്റെ പൈതോത്ത് റോഡിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. അക്രമികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ പേരാമ്പ്ര പോലിസ് അന്വേഷണം തുടങ്ങി.

Similar News