കെ സുധാകരനെ വിളിയ്ക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ; കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ് ലക്‌സ് ബോര്‍ഡുകള്‍

Update: 2020-12-19 04:22 GMT

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിലാണ് ബോര്‍ഡ് വെച്ചത്.

കെ സുധാകരനെ വിളിയ്ക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ഫ്‌ലക്‌സിലുള്ളത്. തിരുവനന്തപുരം ഡി.സി.സിയിലും ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇനിയും ഒരു പരീക്ഷണത്തിന് സമയമില്ലെന്നും ഫ്‌ലക്‌സില്‍ പറയുന്നു.