അര്‍ണബിന്റെ കേസില്‍ സുപ്രീം കോടതിക്കെതിരേ ട്വീറ്റ്; കുനാല്‍ കമ്രയ്ക്ക് നോട്ടിസ് അയച്ചു

Update: 2020-12-18 10:06 GMT

ന്യൂഡല്‍ഹി: കോടതിയലക്ഷ്യം ആരോപിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കും കാര്‍ട്ടൂണിസ്റ്റ് രചിത തനേജിനും സുപ്രീംകോടതി നോട്ടിസ് അയച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍ ഷാ എന്നിവരുടെ ബെഞ്ചാണ് നോട്ടിസ് പുറപ്പെടുവിച്ചത്.

ട്വീറ്റുകളിലൂടേയും ചിത്രീകരണങ്ങളിലൂടെയും സുപ്രീംകോടതിയെ വിമര്‍ശിച്ചതിന് 6 ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ഇരുവരോടും കോടതി ആവശ്യപ്പെട്ടു. അതേസമയം, കുനാല്‍ കമ്രയും രചിതയും കോടതിയില്‍ നേരിട്ട് ഹാജാരാകേണ്ടതില്ല.

'ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തിയതിന്' തങ്ങള്‍ക്കെതിരെ എന്തുകൊണ്ട് കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കരുതെന്ന് വിശദീകരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.

സുപ്രീം കോടതിയെയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനേയും വിമര്‍ശിച്ച ട്വീറ്റുകളില്‍ കമ്രക്കെതിരേ നടപടി എടുക്കാന്‍ അറ്റോര്‍ണി ജനറല്‍ വേണുഗോപാല്‍ അനുമതി നല്‍കിയിരുന്നു. വ്യാഴാഴ്ച വാദം കേള്‍ക്കുന്നതിനിടെ, അഭിഭാഷകന്‍ നിഷാന്ത് കട്‌നേശ്വര്‍ക്കറെ കോടതി കുറച്ചു മിനിറ്റ് കേട്ടിരുന്നു. ട്വീറ്റുകളില്‍ കമ്രയുടെ ഭാഗത്തുനിന്ന് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകന്‍ ചുണ്ടിക്കാട്ടി. കോടതിയലക്ഷ്യ നടപടികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് അഭിഭാഷകര്‍ക്ക് അയച്ച കത്തില്‍ എജി ഇങ്ങനെ പറയുന്ന.

ആത്മഹത്യ പ്രേരണക്കേസില്‍ അറസ്റ്റിലായ ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ

അഭിഭാഷകരുള്‍പ്പെടെ എട്ടുപേര്‍ കേസ് നല്‍കിയിരുന്നു.

ഈ മാസം ആദ്യം, സര്‍ക്കാരിന്റെ ഉന്നത നിയമ ഓഫീസര്‍ കെ കെ വേണുഗോപാല്‍, സുപ്രീം കോടതിക്കെതിരായ ചിത്രീകരണത്തിന് തനേജയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ സമ്മതം നല്‍കിയിരുന്നു. നിരവധി ഇല്ലുസ്‌ട്രേഷനുകള്‍ കോടതിക്കെതിരെ ട്വീറ്റ് ചെയ്‌തെന്നും ഇവര്‍ രാജ്യത്തെ ഉന്നത കോടതിയെതിരായുള്ള ധിക്കാരപരമായ ആക്രമണവും അപമാനവുമാണെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു.

Similar News