കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്; കേരളത്തില്‍ നടപ്പാക്കില്ലെന്ന് മന്ത്രി സുനില്‍കുമാര്‍

Update: 2020-12-07 11:46 GMT

തിരുവനന്തപുരം: കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്. ഇതു സംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ എജിക്ക് നല്‍കിയതായി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും ബദല്‍ നിയമം കൊണ്ടുവരുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാരിന് ഏകപക്ഷീയമായി നിയമം നിര്‍മിക്കാന്‍ ഭരണഘടന അനുസരിച്ച് അധികാരമില്ല, എന്നാല്‍ ഇപ്പോള്‍ നടന്നിരിക്കുന്നത് നഗ്‌നമായ ഭരണഘടനാ ലംഘനമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരളം സുപ്രീംകോടതിയെ സമീപിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

Similar News