മുഴുവൻ ജനങ്ങൾക്കും കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകുമെന്ന് പറഞ്ഞിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി

Update: 2020-12-02 08:24 GMT

ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. വാർത്ത സമ്മേളനത്തിലാണ് ആരോഗ്യ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. രോഗ വ്യാപനം ഇല്ലാതാകുന്ന രീതിയിൽ ആളുകൾക്ക് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നു രാജേഷ് ഭൂഷൺ പറഞ്ഞു. വാക്‌സിൻ നിർമാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മൂന്ന് സുപ്രധാന ഇടങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചതിന് പിന്നാലെയാണ് ആരോഗ്യ സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വാക്‌സിൻ അടിയന്തരമായി നൽകേണ്ടവരുടെ പട്ടിക കേന്ദ്രം നേരത്തെ തയ്യാറാക്കിയിരുന്നു. ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസ്, സായുധ സേന, അമ്പത് വയസിന് മുകളിലുളളവർ, അമ്പത് വയസിൽ താഴെ മറ്റു രോഗങ്ങൾ ഉള്ളവർ തുടങ്ങിയവരെയാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.