കണ്ണൂരിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു

Update: 2020-11-23 18:42 GMT

കണ്ണൂര്‍: ചാലാട് രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. മണല്‍ സ്വദേശി നിഖില്‍, അഴീക്കല്‍ സ്വദേശി അര്‍ജുന്‍ എന്നിവരെയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

നാല് മണിക്കാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ഇരുവരെയും എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടൗണ്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Similar News