കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് വീണ്ടും ജാമ്യം നിഷേധിച്ച് ഹൈക്കോടതി
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസില്‍ രണ്ട് വര്‍ഷമായി വിചാരണയില്ലാതെ ജയിലില്‍ കഴിയുന്ന കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് ബോംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. 80 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില അത്യന്തം മോശമായി എന്ന കാണിച്ച് കുടുംബം നല്‍കിയ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതി നിരസിച്ചത്. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വീഡിയോ കോള്‍ വഴി പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ നേരില്‍ പോയി പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
'അദ്ദേഹം കിടപ്പിലാണ്. മലമൂത്ര വിസര്‍ജനം പോലും സാധ്യമാകുന്നില്ല. ഡയപ്പറും മൂത്രസഞ്ചിയും ഉപയോഗിച്ചാണ് കഴിയുന്നത്. ശരീരത്തിലെ വെള്ളം വലിച്ചെടുക്കാനുള്ള കുഴലുകള്‍ മാറ്റിയിട്ടില്ല. അദ്ദേഹത്തിന് നീതി നിഷേധിക്കരുത്.- വരവര റാവുവിന്റെ കുടുംബത്തിനായി ഹാജരായ സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്‌സിങ് അഭ്യര്‍ഥിച്ചു.
ഇത് കേട്ട ശേഷമാണ് ഡോക്ടര്‍മാരോട് വീഡിയോ കോള്‍ വഴി ചികിത്സ നല്‍കുന്നതിന് കോടതി നിര്‍ദേശിച്ചത്. കേസ് നവംബര്‍ 17ന് വീണ്ടും പരിഗണിക്കും.
വരവരാറുവിന്റെ ഇപ്പോഴത്തെ ആരോഗ്യ നില മനസ്സിലാക്കുന്നതിന് വീഡിയോ കോള്‍ വഴി ഡോക്ടര്‍മാര്‍ പരിശോധന നടത്തണം. ജൂലൈ 30ന് അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയ നാനാവതി ആശുപത്രിയിലെ ഡോക്ടര്‍മാരോട് വീണ്ടും പരിശോധിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
യുഎപിഎ വകുപ്പ് ചുമത്തി 2018 ജനുവരിയിലായിരുന്നു വരവര റാവുവിന്റെ അറസ്റ്റ്.
ജൂലൈ 30ന് അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയ നാനാവതി ആശുപത്രിയിലെ ഡോക്ടര്‍മാരോട് വീണ്ടും പരിശോധിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
യുഎപിഎ വകുപ്പ് ചുമത്തി 2018 ജനുവരിയിലായിരുന്നു വരവര റാവുവിന്റെ അറസ്റ്റ്. വിചാരണയില്ലാതെ തടവിലിടാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് യുഎപിഎ. ജയിലില്‍ കഴിയുന്നതിനിടെ അടുത്തിടെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിചാരണയില്ലാതെ തടവിലിടുന്നത് ഭരണഘടന നല്‍കുന്ന 21ാം വകുപ്പിന്റെ ലംഘനമാണെന്ന് വരവരറാവുവിന്റെ കുടുംബം ചൂണ്ടിക്കാട്ടി.
മുംബൈയിലെ തലോജ ജയിലിലാണ് വരവര റാവുവുള്ളത്.
മലയാളി കൂടിയ സ്റ്റാന്‍ സ്വാമിയും ഇതേ കേസില്‍ ഇവിടെ വിചാരണയില്ലാതെ തടവില്‍ കഴിയുകയാണ്. തലോജ ജയിലില്‍നിന്ന് ഉടന്‍ തന്നെ വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.
ആര്‍കിടെക്റ്റിന്റെ ആത്മഹത്യാ കേസില്‍ കഴിഞ്ഞയാഴ്ച മുംബൈ പോലീസ് അറസ്റ്റ് ചെയ്ത റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വമിയെ റിമാന്‍ഡ് ചെയ്തപ്പോള്‍ തലോറ ജയില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സുപ്രിംകോടതി ഇന്നലെയാണ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം നിയമവും ജയില്‍ അപവാദവുമാണെന്ന തത്വം ഓര്‍പ്പിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി അര്‍ണബിന് ജാമ്യം അനുവദിച്ചത്.
വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് കോടതി അതിന്റെ അധികാരം ഉപയോഗിക്കേണ്ടതെന്ന് അര്‍ണബിന് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയ ഈ കാര്യം വരവരറ വാവു, സുധാഭരദ്വാദ്, സ്റ്റാന്‍സ്വാമി എന്നിങ്ങനെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായവരുടെകാര്യത്തില്‍ ഉണ്ടാകുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.

