'സിദ്ദിക്ക് കാപ്പനും ഉമര്‍ ഖാലിദിനും സഞ്ജീവ് ഭട്ടിനും ലഭിക്കാത്ത ഈ 'അതിവേഗ നീതി 'യുടെ പേരാണ് ഹിന്ദുത്വ പ്രിവിലെജ്'; റീന ഫിലിപ്പിന്റെ ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ച് റൈഹാന സിദ്ദിഖ്
കോഴിക്കോട്: ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യത്തില്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണവുമായി ആക്ടിവിസ്റ്റുകൾ.
സിദ്ദിക്ക് കാപ്പനും ഉമര്‍ ഖാലിദിനും സഞ്ജീവ് ഭട്ടിനും കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുമൊന്നും ലഭിക്കാത്ത ഈ 'അതിവേഗ നീതി 'യുടെ പേരാണ് ഹിന്ദുത്വ പ്രിവിലെജ് എന്നായിരുന്നു റീന ഫിലിപ്പിന്റെ പോസ്റ്റ്. ഈ പോസ്റ്റ് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദിഖ് തന്റെ വാളിൽ ഷെയർ ചെയ്തിട്ടുണ്ട്.
ഹാത്രാസില്‍ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴാണ് അഴിമുഖം റിപ്പോര്‍ട്ടറായ സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ അഞ്ചിനായിരുന്നു കാപ്പന്റെ അറസ്റ്റ്. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യു.എ.പി.എയാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.