കൂരാചുണ്ടിൽ കാട്ടുപന്നി വീടിനുള്ളില്‍ കയറി; പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം
കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ പൂവത്തുംചോലയിൽ KSEB ജീവനക്കാരന്റെ വീട്ടിനുള്ളിലാണ് രാവിലെ കാട്ടുപന്നി കയറി. കുട്ടികളടക്കമുള്ള കുടുംബം പന്നിയെ കണ്ട് പേടിച്ച് മുറി പൂട്ടി പുറത്തിറങ്ങി രക്ഷപ്പെട്ടു. കൂരാച്ചുണ്ട് അടക്കമുള്ള കോഴിക്കോട് ജില്ലയിലെ ജനക്കളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി കാട്ടുമൃഗശല്യം നാൾക്കുനാൾ വളർന്നു വരുന്നു.ജനവാസ കേന്ദ്രത്തിൽ കാട്ടുമൃഗങ്ങളുടെ ആക്രമണം പതിവാകുമ്പോൾ വനം വകുപ്പിൻ്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപ്പെടലുകൾ ഉണ്ടാകുന്നില്ലെന്ന് കിഫ പോലുള്ള കാർഷക സംഘടനകൾ ചൂണ്ടി കാണിച്ചു. DFO സ്ഥലത്തെത്തിയാൽ മാത്രമേ കാട്ടുപന്നിയെ വീട്ടിൽ നിന്ന് മാറ്റുവെന്നതാണ് പൊതുജനങ്ങളുടെ തീരുമാനം. സ്ഥലത്ത് ജനപ്രതിനിധികളും പോലിസും ക്യാമ്പുചെയ്യുന്നു.