ഇന്ത്യൻ സ്ഥാനപതി കുവൈത്ത്‌ ഉപപ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Update: 2020-10-22 06:29 GMT

കുവൈത്ത്‌ സിറ്റി: ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ കുവൈത്ത്‌ ഉപപ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ്‌ അൽ സാലെഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഉഭയ കക്ഷി ബന്ധങ്ങളും അവ കൂടുതൽ മെച്ചപ്പെടുത്തുന്നത്‌ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടന്നു. കൊവിഡ്‌ മഹാ മാരിയെ നേരിടുന്നതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തി പ്പെടുത്തുവാനും പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുവരും ചർച്ച നടത്തി. ഇന്ത്യൻ സമൂഹത്തിനു കുവൈത്ത്‌ നൽകുന്ന സ്വീകരണത്തിനു സ്ഥാനപതി നന്ദി പ്രകടിപ്പിച്ചു.