പയ്യോളി: നെല്ലിയേരി മാണിക്കോത്തെ കോഴി കട, തച്ചൻകുന്ന് സി പി സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത് .കോഴി കടയിൽ നിന്ന് പതിനായിരം രൂപയും പാലിയേറ്റീവ് സംഭാവന പെട്ടിയിലെ പണവുമാണ് മോഷ്ടിച്ചത്. സൂപ്പർ മാർക്കറ്റിലെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച ശേഷം ഗ്ലാസ് തകൽത്താണ് കവർച്ച നടത്തിയത്. കടയിൽ സൂക്ഷിച്ച ആറായിരം രൂപയും സാധനങ്ങളും നഷ്ടപ്പെട്ടു. പയ്യോളി പോലീസും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. സുപ്പർ മാർക്കറ്റിന് മുന്നിൽ സ്ഥാപിച്ച സി സി കാമറകൾ എതിർ ദിശയ ലേക്ക് തിരിച്ച് വെച്ചാണ് മോഷണം നടത്തിയത്
പയ്യോളിയിലും പരിസര പ്രദേശങ്ങളിലും കടകളിൽ നടക്കുന്ന മോഷണങ്ങൾ വ്യാപാരികളിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.