സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 133 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ

Update: 2020-07-09 12:34 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം കൂടുന്നതായി മുഖ്യമന്ത്രി അറിയിച്ചു. അതില്‍ 133 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായിട്ടുള്ളത്. 

രോഗബാധ സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശത്തുനിന്നെത്തിയവരും 79 പേര്‍ ഇതര സംസ്ഥാനത്തുനിന്നുവന്നവരുമാണ്. ഉറവിടമറിയാത്ത 7 കേസുകളാണ് ഉള്ളത്. 149 പേരുടെ രോഗം ഭേദമായി. 

സംസ്ഥാനത്ത് 188 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ: തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോഡ് 11, കൊല്ലം 10, കോഴിക്കോട് 8, കണ്ണൂര്‍ 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7.

ഇന്നത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് ചികില്‍സയിലുള്ളത് 2,295 പേരാണ്. 1,85,960 പേര്‍ നിരീക്ഷണത്തിലുണ്ട്.

Similar News