കോഴിക്കോട് നഗരത്തിലെ ഫ്‌ലാറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനൊന്നായി

Update: 2020-07-05 17:06 GMT

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഒരു ഫ്‌ലാറ്റില്‍ പതിനൊന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ താമസക്കാരായ അഞ്ച് പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു.

കണ്ടെയ്ന്‍മെന്റ് സോണിലെ ഒരു ഫ്‌ലാറ്റിലാണ് പതിനൊന്നുപേര്‍ക്കും രോഗബാധയുണ്ടായത്. രോഗം ബാധിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഒരു നവജാത ശിശുവിനും രോഗബാധയുണ്ട്.

നേരത്തെ ഇതേ ഫ്‌ലാറ്റിലെ കൊവിഡ് ബാധിച്ച ഒരു സുരക്ഷാജീവനക്കാരന്‍ ആത്മഹത്യചെയ്തിരുന്നു. ജീവനക്കാരന്റെ വീട്ടുകാര്‍ക്ക് കൊവിഡ് ഇല്ലാത്ത സാഹചര്യത്തില്‍ ഫ്‌ലാറ്റില്‍ നിന്നാണ് കൊവിഡ് പടര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

Similar News