പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. പി എ ലളിത അന്തരിച്ചു

Update: 2020-04-12 12:28 GMT

കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ ഗൈനക്കോളജിസ്റ്റും എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിന്റെ ഉടമയുമായ ഡോ. പി എ ലളിത അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോഴിക്കോട്ടെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ നിറസാന്നിധ്യമായിരുന്നു. മെഡിക്കല്‍ അസോസിയേഷന്റെ വനിതാവിഭാഗം ആദ്യ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡോ. ലളിത നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കൗമാരം അറിയേണ്ടതെല്ലാം, മഖങ്ങള്‍ അഭിമുഖങ്ങള്‍ തുടങ്ങിയവയാണ് പുസ്തകങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെയും ഐഎംഎയുടെയും നിരവധി പുരസ്‌കാരങ്ങള്‍ നേടി. 

സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍