ജാമിഅ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുന്ന ഡല്‍ഹി പോലീസ് നടപടി നിര്‍ത്തിവെക്കണം
മലപ്പുറം: സി എ എക്കെതിരെ സമരം ചെയ്ത ജാമിയ വിദ്യാര്‍ത്ഥികളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ഡല്‍ഹി പോലീസ് പിന്‍വലിയണമെന്ന് ആള്‍ കേരള ആന്റി കറപ്പ്ഷന്‍ & ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കൊറോണ വ്യാപനത്തിന്റെ പേരില്‍ പല സംസ്ഥാനത്തും പരോളും ശിക്ഷയില്‍ ഇളവും നല്‍കി ആളുകളെ ജയില്‍ മോചിതരാക്കുമ്പോള്‍ ഡല്‍ഹിയില്‍ സമാധാനപരമായി സമരം ചെയ്ത ജാമിഅ വിദ്യാര്‍ത്ഥികളെ കലാപമുണ്ടാക്കിയെന്ന് ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇത്തരം പ്രതികാര നടപടിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബാപ്പു വടക്കയില്‍, എം സന്തോഷ് കുമാര്‍, ഹംസ കൊടിഞ്ഞി എന്നിവര്‍ സംസാരിച്ചു.