കൊവിഡ് 19: തിരക്കൊഴിവാക്കാന്‍ കൂടുതല്‍ വിപണനകേന്ദ്രങ്ങള്‍ക്ക് രൂപം നല്‍കി പഞ്ചാബ് സര്‍ക്കാര്‍

Update: 2020-04-09 05:10 GMT

ചണ്ഡീഗഡ്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പഞ്ചാബ് സര്‍ക്കാര്‍ കൂടുതല്‍ വിപണനകേന്ദ്രങ്ങളും അങ്ങാടികളും സ്ഥാപിച്ചു. നിലവിലുള്ളതിന്റെ ഇരട്ടിയോളം സ്ഥാനപങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇതുവഴി ജനങ്ങള്‍ക്ക് തിരക്കില്ലാതെ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ കഴിയും.

പഞ്ചാബ് ചീഫ് മെഡിക്കല്‍ ഓഫിസറുടെ ഉത്തരവ് പ്രകാരം ഈ വിപണനകേന്ദ്രങ്ങളില്‍ കൈകഴുകാനുള്ള വെളളവും സോപ്പും സാനിറ്റൈസറും സ്ഥാപിച്ചിട്ടുണ്ട്.

പുതിയ വിപണന കേന്ദ്രങ്ങള്‍ ഒരേസമയം സാമൂഹിക അകലം പാലിക്കാനും അതേസമയം അവശ്യവസ്തുക്കള്‍ വാങ്ങി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അറിയിച്ചു.

ഏപ്രില്‍ 15 മുതല്‍ ഗോതമ്പ് സംഭരണത്തിന് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Similar News