കൊവിഡ് 19 പരിശോധന മൂന്നു ദിവസം കൂടുമ്പോള്‍ ഇരട്ടിയാക്കുമെന്ന് ഐസിഎംആര്‍

Update: 2020-04-06 05:31 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 സാംപിളുകളുടെ പരിശോധന വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) തീരുമാനിച്ചു. മൂന്നു ദിവസത്തിലൊരിക്കല്‍ ഇരട്ടിയാക്കാനാണ് ആലോചന. കൊവിഡ് സംശയിക്കുന്നവരുടെ സാംപിളുകളില്‍ റാപിഡ് ആന്റിബോഡിയ്‌ക്കൊപ്പം ക്ഷയം കൂടി പരിശോധിക്കും.

നിലവില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കീഴിലുള്ള സര്‍ക്കാര്‍ ലാബുകള്‍ ഒരു ദിവസം പതിനായിരത്തിലധികം സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഏകദേശം മൂന്ന് ദിവസത്തിനുള്ളില്‍ ഇത് 20,000 ല്‍ എത്തിച്ച് പിന്നീട് കൂട്ടിക്കൂട്ടി കൊണ്ടുവരും. ക്ഷയരോഗ പരിശോധനയ്ക്കുപയോഗിക്കുന്ന 250 ഓളം ട്രൂനാറ്റ് മെഷീനുകളും 200 സിബി നാറ്റ് മെഷീനുകളും ലാബുകളില്‍ സജ്ജമാക്കും.

കൊവിഡ് ബാധ ഗുരുതരമായി തുടരുകയും പലയിടങ്ങളിലും സാമൂഹ്യവ്യാപനം സംശയിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പരിശോധന വര്‍ധിപ്പിച്ച് രോഗപ്രസരണം കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത്. 

Similar News